ലോക അത്തപ്പൂക്കള മത്സരത്തിൽ ജിദ്ദ നവോദയയും പങ്കാളിയായി

ജിദ്ദ: കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ ഭാഗമായി ലോകമെമ്പാടുമുളള കേരളീയര്‍ക്കും കേരളത്തെ സ്‌നേഹിക്കുന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന ലോക പൂക്കള മത്സരത്തില്‍ ജിദ്ദ നവോദയയും പങ്കാളികളായി.

‘വിശ്വ മാനവികതയുടെ അത്തപൂക്കളം’ എന്ന ലേബലില്‍ ടൂറിസം വകുപ്പാണ് ഈ വിര്‍ച്ച്വല്‍ പൂക്കള മത്സരം നടത്തുന്നത്.

KT1433 എന്ന രജിസ്ട്രേഷന്‍ നമ്പറില്‍ ആണ് ജിദ്ദ നവോദയ കുടുംബവേദി വനിതകളും കുട്ടികളുമാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്.