ജിദ്ദ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ പാറമ്മൽ സ്വദേശി ആബിദ് കൊളക്കാട്ടിൽ (46) ജിദ്ദയിൽ ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. അൽ റൗദ ഡിസ്ട്രിക്ട്ടിലെ ഒരു സ്വകാര്യ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ് കോളക്കാട്ടിൽ അഹ്മദ് ഹാജി. ഭാര്യ റസിയ മക്കളായ ഷബീബ് അഹ്മദ്, ഷഹൻ അഹ്മദ് എന്നിവർ ജിദ്ദയിൽ.
കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




