ജുബൈൽ: ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗ്, കിംസ് ഹോസ്പിറ്റൽ, ജുബൈലിന്റെ സഹകരണത്തോടെ സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ അവബോധ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ വ്യാഴം വൈകീട്ട് ജുബൈൽ കിംസ് ഹോസ്പിറ്റൽ ഹാളിൽ നടക്കുന്ന ക്യാംപിൽ ബ്രെസ്റ്റ് ക്യാൻസർ അവബോധ ക്ലാസ് – രോഗം തിരിച്ചറിയാനും മുൻകരുതലുകൾ സ്വീകരിക്കാനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, CPR ട്രെയിനിംഗ് – അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക പരിശീലനം, അടിയന്തര സാഹചര്യം നേരിടാൻ സ്ത്രീകൾക്ക് സഹായകരമായ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നൽകും.
സ്ത്രീകളാൽ, സ്ത്രീകൾക്കായി മാത്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗ് ടീംയെ ബന്ധപ്പെടുക. ആശാ ബൈജു 0556567349 (പ്രസിഡന്റ്), നീതു രാജേഷ് 054105076 (ജനറൽ സിക്രട്ടറി). ഡോ റസിയ സാബു നേതൃത്വം നൽകുന്ന ക്ളാസുകളിൽ പങ്കെടുക്കാനായി ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
