ക്വാറന്റൈൻ ലംഘിച്ച പ്രവാസികൾ ഉൾപ്പെടെ ഇരുന്നൂറോളം പിടിയിൽ

0
4618

ദമാം: ക്വാറന്റൈൻ ലംഘിച്ച പ്രവാസികൾ ഉൾപ്പെടെ ഇരുന്നൂറോളം പിടിയിൽ. കിഴക്കൻ പ്രവിശ്യയിലാണ് വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് സേന 187ആളുകളെ അറസ്റ്റ് ചെയ്തത്. കൊവിഡ് ബാധിച്ച ക്വാറന്റൈൻ നിയമം ലംഘിച്ചവർ കൂടാതെ, വിദേശങ്ങളിൽ നിന്നെത്തി ക്വാറന്റൈൻ നിയമം ലംഘിച്ചവരും അറസ്റ്റിൽ ആയവരിൽ ഉൾപ്പെടും.

പിടിയിലായവർ കൊറോണ പകർച്ചവ്യാധിയെ നേരിടാൻ സ്വീകരിച്ച മുൻകരുതലുകളും പ്രതിരോധ നടപടികളും ലംഘിച്ചുവെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും കിഴക്കൻ റീജിയൻ പോലീസ് മാധ്യമ വക്താവ് ലെഫ്: കേണൽ മുഹമ്മദ് അൽ ശഹരി പറഞ്ഞു.