ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി സഅദ് നദ്വി കണ്ണൂരിന് എസ് ഐ സി നാഷണൽ കമ്മിറ്റി വക യാത്രയയ്പ്പ് നൽകി. പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പരിപാടി ബഷീർ ബാഖവി ഉദ്ഘാടനം ചെയ്തു. എസ് ഐ സി നാഷണൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ സഅദ് നദ്വിക്ക് സമ്മാനിച്ചു.
സയ്യിദ് അൻവർ തങ്ങൾ കല്പകഞ്ചേരി, സയ്യിദ് സൈനുൽ അബിദീൻ തങ്ങൾ വേങ്ങൂർ, അബ്ദുറഹ്മാൻ അറക്കൽ, നൗഷാദ് അൻവരി മോളൂർ, ഉസ്മാൻ എടത്തിൽ, ഹൈദർ പുളിങ്ങോം, മുസ്തഫ ഫൈസി ചേറൂർ, മുസ്തഫ ബാഖവി ഊരകം, അബ്ദുറഹ്മാൻ ഫൈസി, ഹംസ ഫൈസി കാളികാവ്, നൗഫൽ ഫൈസി കൊപ്പം തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. സഅദ് നദ്വി മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതം പറഞ്ഞു.




