റിയാദ്: ഖുൻഫുദയിൽ വാഹനങ്ങൾ കൂട്ടിയിച്ച് തീപിടിച്ച് ഒരാൾ മരണപ്പെട്ടു. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമാണ് ദാരുണമായ അപകടം നടന്നത്. ഖുൻഫുദ ഗവർണറേറ്റിന്റെ കിഴക്ക് ഭാഗത്തായി സാബ്ത് അൽ-ജാരയുടെ മധ്യഭാഗത്ത് രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ ആറുപേരടങ്ങുന്ന മിനി ബസുമായി മറ്റൊരു വാഹനം മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ബസിലുണ്ടായിരുന്ന കുടുംബത്തിലെ എലാവരുടെയും പരിക്കുകൾ ഗുരുതരമാണ്.
പരിക്കേറ്റവരെ അൽ ഖുൻഫുദ ആശുപത്രികളിലേക്ക് മാറ്റുകയയും ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത ശേഷം സിവിൽ ഡിഫൻസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ വരുന്നതിനുമുമ്പ് ചില സന്നദ്ധപ്രവർത്തകർ പരിക്കേറ്റ എല്ലാ കുടുംബാംഗങ്ങളെയും ബസിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.