കൊവിഡ് നിയമ ലംഘനം; സഊദിയിൽ അനധികൃതമായി ഒരുമിച്ച് കൂടിയ 92 യുവതികളെ അറസ്റ്റ് ചെയ്തു

0
1219

റിയാദ്: കൊറോണ വൈറസ് വ്യാപനവും പരിമിതപ്പെടുത്താനുള്ള മുൻകരുതലുകളും പ്രതിരോധ നടപടികളും ലംഘിച്ച് ഒരുമിച്ചു കൂടിയ നൂറോളം യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജിസാനിലെ ഉഹുദ് അൽ മസറ ഗവർണറേറ്റിലെ ഒരു ഗ്രാമത്തിലാണ് നിയമ ലംഘനം നടത്തിയതിന്റെ പേരിൽ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

92 സ്ത്രീകളെയാണ് ജസാൻ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ജസാൻ പോലീസ് വക്താവ് മേജർ നയീഫ് ഹകമി വിശദീകരിച്ചു. നിയമ ലംഘകർക്കെതിരെ പതിവ് നടപടികൾ സ്വീകരിച്ചതായും നിയമപ്രകാരം നിർദ്ദേശിക്കപ്പെട്ട പിഴകൾ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടവർക്കും അതിന് സൗകര്യം ഒരുക്കിയവർക്കും പങ്കെടുത്ത എല്ലാവർക്കും കൊവിഡ് നിയമ ലംഘനം നടത്തിയതിന്റെ പേരിൽ പ്രോട്ടോകോൾ നിയമ ലംഘന പിഴകളും നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചു.