140 ദശലക്ഷം റിയാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 3 പ്രവാസികൾ ഉൾപ്പെടെ നാല് പ്രതികൾക്ക് 24 വർഷത്തേക്ക് തടവ്

0
2578

റിയാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 4 പ്രതികളുടെ ശിക്ഷ വെളിപ്പെടുത്തി സഊദി പ്രോസിക്യൂഷൻ. മൂന്ന് പ്രവാസികൾ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. രാജ്യത്തിന് പുറത്ത് അനധികൃതമായി പണം കൈമാറുന്നതിനായി സ്വദേശി തന്റെ വാണിജ്യ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വിദേശികൾക്ക് കൈമാറിയിരുന്നതായി അന്വേഷണങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയിരുന്നു. പ്രതിമാസം 30,000 റിയാൽ ഫീസ് കരാറിലായിരിന്നു ഈ ഇടപാട്.

പ്രതികളെ 24 വർഷത്തേക്ക് തടവിലാക്കുകയും, ജയിലിൽ കിടക്കുന്നതിന് സമാനമായ കാലയളവിൽ സ്വദേശി പൗരന് വിദേശ യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തടവ് ശിക്ഷക്ക് ശേഷം വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും. വിദേശത്തേക്ക് കടത്തിയ 140 ദശലക്ഷത്തിലധികം റിയാൽ മൂല്യമുള്ള അനധികൃത പണം, ഒളിപ്പിച്ചതായി കണ്ടെത്തിയ രണ്ടര ദശലക്ഷം റിയാൽ എന്നിവ വീണ്ടെടുക്കാനും ഉത്തരവുണ്ട്.