രാജ്യത്ത് കൊവിഡ് ഭീഷണി 3-6 മാസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് സഊദി ആരോഗ്യ വിദഗ്ധൻ

0
1283

റിയാദ്: സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കൊറോണ വൈറസ് വാക്സിൻ രണ്ട് ഡോസുകൾ ലഭ്യമാകുന്നതോടെ 3 മുതൽ 6 മാസത്തിനുള്ളിൽ രാജ്യത്ത് പകർച്ചവ്യാധി ഭീഷണി അവസാനിക്കുമെന്ന് പകർച്ചവ്യാധി കൺസൾട്ടന്റ് ഡോ: ഖാലിദ് ഗലീല സ്ഥിരീകരിച്ചു. അൽ-ഇഖ്ബാരിയ ചാനലുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വാക്സിനേഷൻ വിപുലീകരണവും 12-18 വയസ്സ് പ്രായമുള്ളവർക്കും പ്രായമേറിയവർക്കും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും രണ്ട് ഡോസുകൾ എടുക്കുന്നതിലൂടെയും ഈ രോഗത്തിന്റെ ഗ്രാഫിൽ അപകടകരമായ അവസ്ഥ കുറയുന്നത് കാണാനാകും. വൈറസ് മൂലമുണ്ടാകുന്ന അപകടകരമായ കേസുകളും മരണനിരക്കും കുറയുന്തോറും ഇത് പകർച്ചവ്യാധിയുടെ അന്ത്യം അടുത്തെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം, കൊറോണ വൈറസ് ബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിലും ഗുരുതരമായ കേസുകളിലും കുറവുണ്ടാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി പകർച്ചവ്യാധി കൺസൾട്ടന്റ് ഡോ: സമീഹ് ഗസലും അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഒന്നര മാസത്തിനുള്ളിൽ രാജ്യം കമ്മ്യൂണിറ്റി പ്രതിരോധശേഷിയിൽ എത്തുമെന്ന്, ഇത് മുൻകരുതൽ നടപടികൾ ലഘൂകരിക്കുമെന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.