അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തു, പണം തട്ടലാണ് ലക്ഷ്യമെന്ന് സൂചന, വീഡിയോ

0
2251

ദുബൈ: യുഎഇയിലെ അറിയപ്പെട്ട സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തു. വെള്ളിയാഴ്​ചയാണ്​ പേജ്​ ഹാക്ക്​ ചെയ്​തതയായി വ്യക്തമായത്​. ഫേസ്‌ബുക്കിലൂടെ പണം ആവശ്യപ്പെട്ടത് കണ്ട സുഹൃത്ത് പണം നൽകുന്നതിന് മുന്നോടിയായി അഷ്‌റഫ് താമരശ്ശേരിയെ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. ഫേസ്​ബുക്ക്​ വഴി 50,000 രൂപ ആവശ്യപ്പെ​ട്ടെന്ന്​ ചൂണ്ടിക്കാണിച്ചാണ് സുഹൃത്തിന്റെ വിളി എത്തിയത്. പിന്നാലെ ഫേസ്​ബുക്ക്​ പേജിൽ കയറാൻ ശ്രമിച്ചിട്ടും നടന്നില്ല. പേജ്​ അഡ്​മിൻമാരെയെല്ലാം ഒഴിവാക്കിയിരുന്നു. പിന്നീട്​ പലരോടും പണം ആവശ്യപ്പെട്ട്​ പേജിൽ നിന്ന്​ സന്ദേശം പോയതായും ആരും പണം നൽകരുതെന്നും അഷ്‌റഫ് താമരശ്ശേരി വീഡിയോയിൽ വന്ന് വ്യക്തമാക്കി. ​

ഇന്നലെ രാത്രിയോടെ രാത്രിയോടെ എഫ്​.ബി പേജിൽ ഒരു സിനിമ ക്ലിപ്പിങ്ങിന്റെ വീഡിയോയും പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. രണ്ട്​ ലക്ഷത്തിന്​ മുകളിൽ ഫോളോവേഴ്​സുള്ള പേജാണിത്​. സൈബർ സെല്ലിൽ പരാതി നൽകിയതായി അഷ്​റഫ്​ താമരശേരി വീഡിയോ സന്ദേശത്തിൽ അറിയിച്ചു.

അഷ്‌റഫ് താമരശ്ശേരിയുടെ വീഡിയോയിലെ ഭാഗങ്ങൾ;

ഇന്ന് ഉച്ചക്ക് 12-1 മണിയോടെയാണ് എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മൂന്നു മണിക്ക് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് വിവരം ഞാനറിയുന്നത്. എന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്നും 50,000 രൂപ ആവശ്യപ്പെട്ട് മെസേജ് വന്നതായും അദ്ദേഹം പറഞ്ഞു. പൈസ കൊടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. പരിശോധിച്ചപ്പോള്‍ അഡ്മിന്‍മാരെയൊക്കെ ഒഴിവാക്കി ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായി. പിന്നീട് ഒരു മൂന്നര ആയപ്പോള്‍ വേറൊരാള്‍ വിളിച്ചു. ഹോസ്പിറ്റല്‍ ആവശ്യത്തിന് 15,000 രൂപ എന്‍റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ കാശ് ആവശ്യപ്പെട്ടില്ലെന്നും സംഭവം ഇതാണെന്നും ഞാന്‍ പറഞ്ഞു. ഇപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. പൈസ ആരുടെ അടുത്തു നിന്നും കിട്ടാതെ വന്നപ്പോഴാണ് എന്‍റെ പേജില്‍ ഏതോ വീഡിയോ അവര്‍ പോസ്റ്റ് ചെയ്തത്.

ആര് പൈസ ആവശ്യപ്പെട്ടാലും കൊടുക്കരുതെന്നാണ് എന്നെ സ്നേഹിക്കുന്ന ആളുകളോട് എനിക്ക് പറയാനുള്ളത്. എന്‍റെ അക്കൗണ്ട് ക്ലിയര്‍ ആകുന്നതു വരെ ദിര്‍ഹംസ് അയക്കരുത്. പാവപ്പെട്ട പ്രവാസികള്‍ എന്നെ വിചാരിച്ചു കൊടുക്കും. അതുകൊണ്ട് ഈ വിവരം മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണം.

വീഡിയോ