കുവൈത്തിൽ തനിച്ച് താമസിച്ച യുവതി മരിച്ചതോടെ വിശപ്പ് സഹിക്കാനാകാതെ വളർത്തു പൂച്ചകൾ മുഖം കടിച്ചെടുത്തു വികൃതമാക്കി

0
2997

കുവൈത്ത്‌സിറ്റി: കുവൈറ്റിലെ അപ്പാർട്ട്മെന്റിൽ മരിച്ച സ്ത്രീയുടെ മുഖം പൂച്ചകൾ ഭക്ഷിച്ച നിലയിൽ. മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ വന്നതിനെ തുടർന്നാണ് വിശപ്പ് സഹിക്കാനാകാതെ വളർത്തുപൂച്ചകൾ ഭക്ഷിച്ചത്. മുഖത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഇറച്ചി കഷണങ്ങൾ കടിച്ചെടുത്തതിനെ തുടർന്ന് പൂർണ്ണമായും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തന്റെ വളർത്തു പൂച്ചകൾക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പല തവണ യുവതിയെ ബന്ധപ്പെടാൻ ശ്രമം നടത്തിയ ബന്ധുവാണ് യുവതിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും കിട്ടാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചത്. ഇതേ തുടർന്ന് പോലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങൾക്ക് മുമ്പ് യുവതി മരിച്ചതായി ബോധ്യപ്പെട്ടത്.

കൂടെയുണ്ടായിരുന്ന യുവതിയുടെ വളർത്തു പൂച്ചകൾ ഇതോടെ പട്ടിണിയിലാകുകയും ഭക്ഷണമില്ലാതെ വലഞ്ഞ പൂച്ചകൾ യുവതിയുടെ മുഖത്ത് നിന്നും ഇറച്ചി ഭക്ഷിച്ചതായി കണ്ടെത്തിയതായും പോലീസ് റിപ്പോർട്ടിൽ പറയുന്നതായി കുവൈത്തിലെ അൽ റായ് പത്രം റിപ്പോർട്ട് ചെയ്‌തു. മുഖത്തെ ഇറച്ചികൾ പൂർണ്ണമായും പൂച്ചകൾ ഭക്ഷിച്ചതിനെ തുടർന്ന് എല്ലുകൾ പുറത്തേക്ക് വന്നിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം കണ്ടെത്തുന്നതിനായി യുവതിയുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു.