ഖത്തർ വഴിയുള്ള സഊദി പ്രവാസികൾക്ക് ആശ്വസിക്കാം, ടാക്സി മാർഗ്ഗം വഴി വീണ്ടും സഊദിയിലേക്ക് പ്രവാസികൾ പ്രവേശിച്ചു

0
4972

ദമാം: സഊദിയിലേക്ക് കര മാർഗ്ഗം വഴി വീണ്ടും പ്രവാസികൾ പ്രവേശിച്ചു തുടങ്ങി. രണ്ട് ദിവസം മുമ്പ് പ്രവേശനം അനുവദിക്കാതെ പ്രവാസികളെ ദോഹയിലേക്ക് തന്നെ തിരിച്ചു വീട്ടിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രിയോടെ പ്രവാസികൾ വീണ്ടും സൽവ അതിർത്തി വഴി സഊദിയിലേക്ക് പ്രവേശിച്ചത്. നേരത്തെ പ്രവേശനം നിഷേധിക്കാനുണ്ടായ സാഹചര്യം മനസിലാക്കി അത് പരിഹരിച്ചാണ് പ്രവാസികൾ വീണ്ടും അതിർത്തി കടന്നത്. വെള്ളിയാഴ്ച ദോഹയിൽ നിന്ന് അതിർത്തി കടന്ന് സഊദിയിലേക്ക് പ്രവേശനം നേടിയ മൂവർ സംഘവും ടാക്സി ഡ്രൈവറും ഇക്കാര്യങ്ങൾ മലയാളംപ്രസ്സുമായി പങ്കു വെച്ചു. യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാതെ തന്നെ സുഖമമായി എമിഗ്രേഷൻ നടപടികൾ പൂർത്തിയായതായി ഇവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സൽവ അതിർത്തി വഴി സഊദിയിലേക്ക് പ്രവേശിക്കാനായി എത്തിയ സഊദി പ്രവാസികളെ ഖത്തർ എമിഗ്രെഷനിൽ നിന്ന് മടക്കിയത്. നേരത്തെ ഇത് വഴി നിരവധി പ്രവാസികൾ പ്രവേശനം നേടിയിരുന്നുവെങ്കിലും പിന്നീട് ഇത് അനുവദിക്കാതിരിക്കുകയായിരുന്നു. ഖത്തറിൽ നിന്നെത്തി അതിർത്തി കടന്ന് മറ്റു വാഹനങ്ങളിൽ യാത്ര പോകുന്നതിനാണ് വിലക്കെന്നും ഖത്തറിൽ നിന്ന് നേരിട്ട് സഊദിയിലേക്ക് പോകുന്ന വാഹനങ്ങളിൽ യാത്ര പോകുന്നതിനു കുഴപ്പമില്ല എന്നുമായിരുന്നു എമിഗ്രേഷനിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഖത്തർ അതിർത്തി വരെ ഖത്തർ ടാക്സിക്കാരും സഊദി അതിർത്തിൽ നിന്ന് സഊദി ടാക്സിക്കാരുമാണ് യാത്രക്കാരെ എത്തിച്ചിരുന്നതും കൊണ്ട് പോയിരുന്നതും. വാഹനങ്ങളിൽ കൂടുതൽ ആളുകൾ എത്തിയിരുന്നതും തടസമായിരുന്നു.

ഇതോടെയാണ്, നേരിട്ട് പ്രവേശനം നേടാനായി സജ്ജീകരണം ഒരുക്കി ടാക്സിക്കാർ രംഗത്തെത്തിയത്. ഖത്തർ അതിർത്തി കടക്കാൻ അനുവാദമുള്ള ടാക്സികളെ കണ്ടെത്തി അവരാണ് സഊദി പ്രവാസികളെ സഊദിയിലെത്തിച്ച് തിരിച്ചു മടങ്ങുന്നത്. ഖത്തർ, സഊദി എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചു യാത്രക്കാരെ അതിർത്തി കടത്തി സഊദിയിൽ പ്രവേശിച്ച ശേഷം സഊദിയിലെ മലയാളി ഡ്രൈവർമാർക്ക് കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഓരോ ട്രിപ്പിലും കുറഞ്ഞ ആളുകളുമായി ഇതേ മാതൃകയിൽ ടാക്സി സേവനം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും വരും ദിവസങ്ങളിൽ സർവ്വീസുകൾ ഉണ്ടാകുമെന്നും സർവ്വീസ് നടത്തുന്ന അബ്ദുൽഫത്താഹ് പറഞ്ഞു. ടാക്സി സർവ്വീസ് ആവശ്യമുള്ളവർ അദ്ദേഹത്തെ +966 53 682 5262 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അതെ സമയം, സർവ്വീസുകളിൽ ആളുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയതോടെ ചാർജിൽ അൽപം വർധനവ് വരുത്താൻ നിർബന്ധിതരായതായി ഡ്രൈവർമാർ പറയുന്നുണ്ട്. എങ്കിലും സഊദി പ്രവാസികളിൽ കുറെ പേർക്കെങ്കിലും ഏറെ ആശ്വാസമായി ഈ സർവ്വീസുകൾ മാരുമെന്നത് അവതർക്കിതമായ കാര്യമാണ്.

ഖത്തർ വഴിയെത്തുന്ന സഊദി പ്രവാസികൾക്ക് ആശ്വാസമായി ടാക്‌സി ട്രിപ്പുകൾ, 500 റിയാലിന് ദമാമിൽ എത്താം

ഖത്തറിൽ നിന്ന് ടാക്‌സി വഴിയുള്ള സഊദി പ്രവേശനത്തിന് താത്കാലിക വിലക്ക്,
ഇന്ന് ഖത്തർ എമിഗ്രെഷനിൽ നിന്ന് നിരവധി പേരെ തിരിച്ചയച്ചു