അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം; സമസ്ത മദീന കോർഡിനേഷൻ

0
1017

മദീന: കഴിഞ്ഞ ദിവസം മദ്യലഹരിയിൽ സിപിഎം പ്രവർത്തകർ
എസ്‌കെഎസ്എസ്എഫ് കണ്ണൂർ ജില്ല പ്രസിഡണ്ട് അബുക്കർ യമാനിയെ ആക്രമിച്ചതിൽ സമസ്ത കണ്ണൂർ ജില്ലാ മദീനാ കോഡിനേഷൻ ശക്തിയായി പ്രതിഷേധിച്ചു. പുസ്തകങ്ങളും തലപ്പാവും ചളിയിലെറിഞ് അക്രമിച്ചത് വ്യക്തികളുടെ സ്വാതന്ത്രത്തിൽ മേലിലുള്ള കടന്നാക്രമണമാണെന്നും അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് വർഗ്ഗീയ ദ്രുവീകരണമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സമസ്ത കണ്ണൂർ ജില്ലാ മദീനാ കോഡിനേഷൻ അഭ്യർത്ഥിച്ചു.

പ്രസിഡണ്ട് റാശിദ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുള്ള ദാരിമി ഉദ്ഘാടനം ചെയ്തു. റഫീഖ് കട്ടാമ്പള്ളി, അസീസ് കമ്പിൽ, സംസാരിച്ചു, അശ്റഫ് തില്ലങ്കേരി സ്വാഗതവും നൗഷാദ് ഇർഫാനി നന്ദിയും പറഞ്ഞു