കേരള മുൻ ടെന്നിസ്​ താരം തൻവി ഭട്ട് ദുബൈയിൽ​ ആത്​മഹത്യ ചെയ്​ത നിലയിൽ

0
3054

ദുബൈ: മുൻ കേരള ടെന്നിസ്​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21)​ ദുബൈയിൽ ആത്​മഹത്യ ചെയ്​ത നിലയിൽ. 2012 ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ താരം, പിന്നീട് മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പിൻമാറിയിരുന്നു.

പരിക്കിനെ തുടർന്ന് രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയാവുകയും ചെയ്‌തിരുന്നു. ഇതിനിടെ, 17ാം വയസിൽ നട്ടെല്ലിന് കൂടി പരിക്ക്​ ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ താരം പൂർണമായും പിൻമാറി.

ദുബൈ ഹെരിയറ്റ്​-വാട്ട്​ ആൻഡ്​ മിഡ്​ൽസെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ് ഡോ: സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്. മൃതദേഹ നാട്ടിലേക്ക് കൊണ്ടുപോയി.