പണം നൽകിയാൽ തവക്കൽനയിൽ ഇമ്യൂൺ ആക്കും; റിയാദിൽ വിദേശികൾ അറസ്റ്റിൽ

0
3151

റിയാദ്: പണം വാങ്ങി തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ആക്കുന്ന വിദേശി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്‌തു. ആവാശ്യക്കാർക്ക് തവക്കൽനയിൽ സ്റ്റാറ്റസ്‌ അപ്‌ഡേറ്റ് ചെയ്തു കൊടുക്കുമെന്ന് അവകാശപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് പണം വാങ്ങിയിരുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. രണ്ടു വീതം ബംഗ്ലാദേശ്, സിറിയൻ പൗരന്മാരാണ് അറസ്റ്റിലായത്. അത്യാവശ്യക്കാരെ കണ്ടെത്തി ഇവർ തവക്കൽന സ്റാറ്റസ് മാറ്റം വാഗ്‌ദാനം ചെയ്യുകയായിരുന്നു. ഇരുപതിനും നാൽപതിനും ഇടയിലുള്ളവരാണ് സംഘത്തിലുള്ളതെന്ന് പോലീസ് അറിയിച്ചു.

തവക്കൽന സ്റ്റാറ്റസ് മാറ്റികൊടുക്കുന്നത് കൂടാതെ, സാമ്പത്തിക ലോൺ ശരിയാക്കി കൊടുക്കുമെന്നും ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നു. അന്വേഷണത്തിൽ ഇവരുടെ പക്കലുള്ള മൊബൈൽ നമ്പറുകൾ വ്യാജ പേരുകളിൽ എടുത്തതാണെന്നും വ്യക്തമായിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇവർ കുറ്റം ചെയ്‌തതായി തെളിഞ്ഞതായും പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് അറിയിച്ചു.