തവക്കൽന വീണ്ടും പരിഷ്കരിച്ചു, ഇനി വിനോദ പരിപാടി ടിക്കറ്റും വാങ്ങാം

0
2618

റിയാദ്: സഊദി താമസക്കാരുടെ ജീവിതത്തിന്റെ ഭാഗമായ തവക്കൽന ആപ്ലികേഷൻ വീണ്ടും പരിഷ്കരിച്ചു. രാജ്യത്ത് നടക്കുന്ന വിനോദ പരിപാടികളുടെ ടിക്കറ്റ് ലഭ്യമാകുമെന്നതാണ് പുതിയ പരിഷ്കാരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവിധ വിനോദ പരിപാടികൾക്ക് നടത്തിപ്പുകാരിൽ നിന്ന് ടിക്കറ്റുകൾ വാങ്ങുകയും പ്രവേശന കവാടങ്ങളിൽ അതിന്റ സാധുത പരിശോധിക്കുകയും ചെയ്യാൻ കഴിയുന്ന രൂപത്തിലാണ് പുതിയ സേവനം ചേർത്തിട്ടുള്ളത്.

തവക്കൽനയിലെ സർവ്വീസ് ഐക്കണിൽ പ്രവേശിച്ച് , ഇവന്റ് സർവ്വീസ് വഴിയാണ് ടിക്കറ്റ് ലഭിക്കുന്നതെന്ന് തവക്കൽന വിശദീകരിച്ചു. അതിനുശേഷം റിസർവേഷൻ ദൃശ്യമാകും. തുടർന്ന് വിനോദ പരിപാടികളുടെ കേന്ദ്രങ്ങളിൽ നേരത്തെ ലഭ്യമാകുന്ന ബാർകോഡ് സ്കാൻ ചെയ്യുന്നതോടെ പ്രവേശന കാവടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ടിക്കറ്റ് സാധുത കാണാൻ സാധിക്കും.