യുഎഇ യുടെ പുതിയ യാത്രാ നിയമങ്ങൾ: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

0
3253

അബുദാബി: യുഎഇയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു.

യുഎഇ അംഗീകരിച്ച കൊവിഡ് -19 വാക്സിനുകൾ വിദേശ രാജ്യങ്ങളിൽ നിന്ന് എടുത്തവർക്ക് അവരുടെ വിശദാംശങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും യു എ ഇ യിൽ രജിസ്റ്റർ ചെയ്യാമെന്ന് അതോറിറ്റി അറിയിച്ചു.

രാജ്യത്ത് പ്രഖ്യാപിച്ച ഏറ്റവും പുതിയ യാത്രാ അപ്‌ഡേറ്റുകളുടെ സംഗ്രഹം ഇങ്ങനെയാണ്:

1. രാജ്യത്തേക്ക് എത്തുന്ന വ്യക്തികൾക്കുള്ള രജിസ്ട്രേഷൻ ICA ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ വ്യക്തിഗത, പാസ്‌പോർട്ട് വിശദാംശങ്ങളും യുഎഇയിലെ റസിഡൻസി വിലാസം പൂരിപ്പിച്ചു വാക്സിൻ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യണം.

2. യാത്രക്കാർക്ക് ആഗസ്റ്റ് 15 മുതൽ രജിസ്റ്റർ ചെയ്യാൻ തുടങ്ങാം.

3. ഈ കാലയളവിൽ യാത്രക്കാരുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന്, ICA UAE സ്മാർട്ട് അല്ലെങ്കിൽ www.smartservices.ica.gov.ae എന്ന വെബ്സൈറ്റ് സന്ദർശിച്ച് അവരുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യണം.

4. വാക്സിൻ സ്വീകർത്താക്കൾക്ക് യു.എ.ഇ.യിൽ ലഭ്യമായ ആനുകൂല്യങ്ങൾ കിട്ടാൻ യാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യുന്നതാണ്.

5. യുഎഇയിൽ അംഗീകരിച്ച വാക്സിനുകളുടെ സർട്ടിഫിക്കറ്റുകൾ മാത്രമാണ് അനുവദിക്കുക, അംഗീകൃത സർട്ടിഫിക്കറ്റുകൾ അൽഹുസ്ൻ ആപ്പിൽ കാണിക്കും.

6. അതേസമയം, അൽഹുസ്ൻ ആപ്പ് പുതിയ സവിശേഷതകളോടെ അപ്ഡേറ്റ് ചെയ്തു. അപ്ഡേറ്റ് ചെയ്ത ആപ്പ് ഉപയോക്താക്കളുടെ ‘ഗ്രീൻ പാസ് പ്രോട്ടോക്കോൾ’ നിലയെ പ്രതിഫലിപ്പിക്കുന്നു. പിസിആർ ടെസ്റ്റ് ഫലങ്ങളെയും വാക്സിനേഷൻ നിലയെയും അടിസ്ഥാനമാക്കിയുള്ളതാണ് നില.

7. ഗ്രീൻ, ഗ്രെ, റെഡ് എന്നീ മൂന്ന് നിറങ്ങളാണ് ആപിൽ ലഭ്യമാകുന്നത്. ഗ്രീൻ എന്നാൽ നെഗറ്റീവ് പിസിആർ ടെസ്റ്റ് ഫലം ഇപ്പോഴും സാധുവാണ്, ഗ്രേ എന്നാൽ അതിന്റെ സാധുത കാലഹരണപ്പെട്ടുവെന്നും കൂടാതെ ചുവപ്പ് എന്നാൽ പരിശോധനാ ഫലം പോസിറ്റീവ് ആണ് എന്നുമാണ് അർത്ഥം.

8. ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ ട്രാൻസിറ്റ് ചെയ്യുകയാണെങ്കിൽ മാത്രമേ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ കയറ്റൂ. നയതന്ത്രജ്ഞർ, യുഎഇ പൗരന്മാർ, ഗോൾഡൻ വിസ ഉടമകൾ എന്നിവർക്ക് ഇളവുകൾ ഉണ്ട്.

9. ദുബായ് വിസ ഉടമകളായ വിദേശത്ത് കുടുങ്ങിയ യാത്രക്കാർക്ക് ഇപ്പോൾ അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേസിൽ കയറാൻ കഴിയുമെന്ന് ഇത്തിഹാദ് അറിയിച്ചു. ശനിയാഴ്ച എയർ ഇന്ത്യ ട്രാവൽ ഏജന്റുമാർക്കുള്ള സർക്കുലറിൽ യാത്രക്കാർ അവരുടെ താമസസ്ഥലത്തിന്റെ എമിറേറ്റിൽ മാത്രമേ ഇറങ്ങാവൂ എന്ന് പറഞ്ഞതിനാലാണ് വിശദീകരണം.

10. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് പോകുന്നവർക്ക് കൊവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. ഇത് ദുബായിലേക്കുള്ള യാത്രയ്ക്ക് മാത്രമായുള്ള പ്രത്യേകമാണ്. മറ്റ് എമിറേറ്റുകളിലേക്ക് ഈ ഇളവ് ബാധകമല്ല.

അവലംബം: അൽഖലീജ് ടൈംസ് https://m.khaleejtimes.com/coronavirus-pandemic/uaes-new-travel-rules-10-things-passengers-should-know