അഗാധമായ കൊക്കയുടെ അറ്റത്ത് കാർ പാർക്ക് ചെയ്‌ത്‌ സാഹസിക പ്രകടനം; യുവാക്കൾ അറസ്റ്റിൽ

0
3267

റിയാദ്: അഗാധമായ കൊക്കയുടെ അറ്റത്ത് കാർ പാർക്ക് ചെയ്‌ത്‌ സാഹസിക പ്രകടനം നടത്തിയ യുവാക്കൾ അറസ്റ്റിൽ. ജീസാനിലെ ഫൈഫാ ഗവർണറേറ്റിൽ നടന്ന സംഭവം ഏറെ ചർച്ചയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിനൊടുവിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു കാറുകളാണ് ആശ്ചര്യകരമായ അവസ്ഥയിൽ മലമുകളിൽ കൊക്കയിലേക്ക് അഭിമുഖമായി സാഹസിക പ്രകടനം നടത്തിയത്. രണ്ടു യുവാക്കളാണ്‌ അറസ്റ്റിലായതെന്നും ഇരുപത് വയസ്സ് പ്രായമുള്ളവരാണ് ഇവരെന്നും ജിസാൻ പോലീസ് മാധ്യമ വക്താവ് മേജർ നായിഫ് ഹകമി പറഞ്ഞു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

സംഭവത്തിന്റെ കൂടുതൽ വിശദീകരണങ്ങൾക്കും വീഡിയോക്കും ആദ്യ വാർത്ത കാണാം

“അഗാധമായ ഗർത്തത്തിലേക്ക് മൂക്ക് കുത്തുന്ന നിലയിൽ കാർ പാർക്കിങ്, ശ്വാസമടക്കിപ്പിടിച്ച് കാണാൻ സാധിക്കുന്ന പ്രകടനവുമായി ഒരു കൂട്ടം സഊദി യുവാക്കൾ, വീഡിയോ”