റിയാദ്: വാഹനം കൊണ്ട് ഇപ്പോഴും ഹരം തീർക്കുന്നവരാണ് അറബി യുവാക്കാളെന്നാണ് പൊതുവെയുള്ള സംസാരം. വാഹനം ഇവർക്ക് എപ്പോഴും ഹരം തീർക്കുന്ന വസ്തുവാണ്. സാധാരണ നിലയിൽ പൊതുവെയുള്ള യുവാക്കളെ കവച്ചു വെക്കുന്ന ചില സാഹസിക പ്രകടനങ്ങളുമായി അറബ്, സഊദി യുവാക്കൾ പലപ്പോഴും സോഷ്യൽ മീഡിയകളിൽ നിറയാറുണ്ട്. അത്തരമൊരു സാഹസിക പ്രകടനത്തിന്റെ വീഡിയോ ഇപ്പോൾ അറബ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കാണുന്നവരുടെ നെഞ്ച് പിടക്കുന്നതും ശ്വാസമടക്കി പിടിച്ച് കാണാവുന്നതുമായ സാഹസിക പ്രകടനവുമായാണ് ഒരു സംഘമെത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിൽ ഒന്നായ ഫൈഫ മലമുകളിൽ വാഹനം എത്തിച്ച ശേഷം അഗാധമായ കൊക്കയിലേക്ക് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യുന്ന ചിത്രവും വീഡിയോയുമാണ് വൈറൽ. ഒരനക്കം അങ്ങോട്ട് മാറിയാൽ പൊടിപോലും കിട്ടാൻ സാധിക്കാത്ത താരത്തിലുള്ളയത്രയും അഗാധമായ ഗർത്തമാണ് മുന്നിലുള്ളത്. അവിടെ വെച്ചാണ് കാറുകളുടെ ടയറുകൾ പരമാവധി അറ്റത്തേക്ക് എത്തിച്ച് നിർത്തിയിരിക്കുന്നത്.

അതോടൊപ്പം മുൻഭാഗത്തെ ടയർ ഈ അറ്റത്തേക്ക് നിർത്തിയ സമയത്ത് ബോണറ്റിൽ ഒരു യുവാവ് കൂളായി ഇരിക്കുന്നതും കാണാം. ശ്വാസമടക്കിപ്പിടിച്ച് കാണാൻ കഴിയുന്ന രംഗങ്ങളാണെന്നാണ് അറബ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം, ജീവൻ അപകടത്തിലാക്കുന്ന ഈ സാഹസിക പ്രകടനത്തിനെതിരെ അനുകൂലമായും പ്രതികൂലമായും പലരും രംഗത്തെത്തി. യുവാക്കൾ അതീവ ടാലന്റ് ഉള്ളവരാണെന്നും പ്രത്യേക അക്കാദമിക് രംഗങ്ങളിൽ ഇവരെ ഉൾപ്പെടുത്തണമെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനമാണ് അവരുടേതെന്നും ഇവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
വീഡിയോ കാണാം




