സഊദിയിൽ വിദേശികൾക്ക് കെട്ടിടങ്ങളും ഭൂമിയും വാങ്ങാം, മാനദണ്ഡങ്ങൾ വ്യക്തമാക്കി അബ്‌ഷിർ

0
4517

റിയാദ്: സഊദിയിൽ വിദേശികൾക്ക് വസ്തു വാങ്ങുന്നതിന് പ്രവാസികൾ പാലിക്കേണ്ട മൂന്ന് മാനദണ്ഡങ്ങൾ വ്യക്തമാക്കി അബ്‌ഷിർ പ്ലാറ്റ്ഫോം. രാജ്യത്തെ വിദേശികൾക്ക് ഭൂമിയോ കെട്ടിടങ്ങളോ സ്വന്തമാക്കുന്നതിന് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കാൻ അബ്ഷിർ വഴി അപേക്ഷിക്കുന്നതിന് മൂന്ന് നിബന്ധനകളാണ് പാലിക്കേണ്ടതെന്ന് അബ്‌ഷീർ വ്യക്തമാക്കി.

ഇത്തരത്തിൽ വസ്തുവകകൾ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന വിദേശിക്ക് സാധുവായതും കാലഹരണപ്പെടാത്തതുമായ റെസിഡൻസി ഐഡി (മുഖീം) ഉണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിൻ്റെ പൂർണ്ണ വിവരങ്ങളും അത് സംബന്ധിച്ച കരാറും ഉണ്ടായിരിക്കണം. ഒരു വിദേശിക്ക് ഒരു പ്രോപർട്ടി മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ എന്നിവയാണ് നിബന്ധനകൾ.

അബ്‌ഷിർ പ്ലാറ്റ്‌ഫോമിൽ “എന്റെ സേവനങ്ങൾ” (ഖിദ്മതി) ആക്‌സസ് ചെയ്‌ത് “സേവനങ്ങൾ” (ഖിദ്മാത്), എന്നതിൽ കയറി “പൊതു സേവനങ്ങൾ” (അൽ-ഖിദ്മാത്തുൽ ആമ്മ) എന്നതിലെ “അപേക്ഷ” എന്നതിൽ പ്രവേശനം നൽകിക്കൊണ്ട് സേവനം പ്രയോജനപ്പെടുത്താമെന്ന് അബ്‌ഷർ പ്രസ്താവിച്ചു.