സഊദിയിൽ കൊവിഡ് പടരുന്നത് വാക്സിനേഷൻ ഇല്ലാത്തവർക്കിടയിൽ

0
1974

റിയാദ്: സഊദിയിൽ കൊവിഡ് വാക്സിനേഷൻ ഇല്ലാത്തവർക്കിടയിൽ കൊവിഡ് അതിവേഗം പടരുന്നതായി ആരോഗ്യ മന്ത്രാലയം. പ്രതിരോധ കുത്തിവയ്പ്പില്ലാത്ത ആളുകൾക്കിടയിൽ വൈറസ് അതിവേഗം പടരുന്നതായി പ്രതിരോധ ആരോഗ്യ സഹമന്ത്രി ഡോ: അബ്ദുള്ള മുഫരിഹ് അസീരിയാണ് വെളിപ്പെടുത്തിയത്.

രോഗം ബാധിച്ച് മുക്തി നേടിയവരുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രതിരോധ ശേഷി കൊവിഡ് വക ഭേദങ്ങളെ പ്രതിരോധിക്കുന്നതിൽ പര്യാപ്തമല്ല. മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്ത മറ്റുള്ളവരിലേക്ക് വാക്സിനേഷൻ എടുക്കാത്തവരിൽ നിന്ന് അണുബാധ പകരുന്നണ്ട്. ഇത് ആളുകൾക്കിടയിൽ തുടർച്ചയായി വൈറസ് പടരുന്നതിലേക്കോ നേരത്തെയുള്ള വൈറസിനേക്കാൾ ശക്തിയേറിയ ശേഷിയുള്ള വൈറസിന്റെ വകഭേദങ്ങളിലേക്കോ പരിവർത്തനം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും അങ്ങനെ പകർച്ചവ്യാധി പര്യവസാനിക്കാതെ നീണ്ടു പോകുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

: