സൂര്യരശ്മികൾ ഡ്രൈവറുടെ കാഴ്ച മറച്ചു, റിയാദിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു, വീഡിയോ

0
3086

റിയാദ്: ഹൈവെ യാത്രയ്ക്കിടെ സൂര്യപ്രകാശം നേരിട്ട് കണ്ണിൽ അടിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. വെള്ളിയാഴ്ച, റിയാദ് അൽ ഖർജിലാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. തുരങ്കത്തിൽ നിന്ന് പുറത്ത് കടന്ന കാർ മുന്നിലുള്ള കടുത്ത സൂര്യപ്രകാശത്താൽ നിയന്ത്രണം വിട്ട് മുന്നിലുള്ള വാഹനങ്ങളിൽ ഇടിച്ച് കയറുകയായിരുന്നു.

സൂര്യരശ്മികൾ ഡ്രൈവറുടെ കാഴ്ച മറക്കുയയും നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നേരത്തെ റോഡിൽ അപകടത്തിൽ പെട്ട് ഭാഗികമായി റോഡിനു കുറുകെ അപകടത്തിൽ പെട്ട് കിടന്ന ചരക്ക് വാഹനത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ “ഡാഷ് ക്യാം സഊദി അറേബ്യ” ട്വിറ്ററിൽ പങ്കുവെച്ചു.

വീഡിയോ👇