ജിദ്ദ: സഊദി അറേബ്യയിൽ നിന്നും അവധിക്കു നാട്ടിൽ
എത്തിയതിനു ശേഷം തിരിച്ചു നേരിട്ടുള്ള യത്രാ സൗകര്യമില്ലാത കുടുങ്ങിപ്പോയ പ്രവാസികൾക്ക് തിരിച്ചു വരാൻ നിലവിലുള്ള സാഹചര്യത്തിൽ ഭീമമായ വിമാന യാത്രാ ടിക്കറ്റിനു പുറമേ മൂന്നാമതൊരു രാജ്യത്തു പതിനാലു ദിവസം താമസിച്ച്,
വിവിധ ടെസ്റ്റുകൾ നടത്തി സഊദിയിൽ എത്തിയതിനു ശേഷം
വീണ്ടും ഏഴു ദിവസം ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈൻ അടക്കം
ലക്ഷങ്ങൾ ആണ് ചെലവ് വരുന്നത്. സാധരണ പ്രവാസികെള
സംബന്ധിച്ചിടത്തോളം അപ്രാപ്ര്യമാണ് ഈ ഭീമമായ ചിലവുകൾ.
അതുകൊണ്ടു തന്നെ പലർക്കും നിശ്ചിത അവധിക്കുള്ളിൽ
തിരിച്ചെത്താൻ സാധിക്കാത്ത കാരണതാൽ അവരുെട
ജോലിനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം
പ്രവാസികെള സംബന്ധിച്ചിടത്തോളം ഗുരുതരമായ
അവസ്ഥയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
അത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക്
നോർക്കയുെടെ ആഭിമുഖ്യത്തിൽ അടിയന്തിരമായി പലിശ രഹിത ലോൺ അനുവദിക്കുകയും തവണകളായി തിരിച്ചടക്കാനുള്ള ഒരു
സംവിധാനം ഉണ്ടാക്കുകയും ചെയ്യാൻ കേരള സർക്കാർ
തയാറാകണെമന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
ജിദ്ദ നവോദയയുടെ യൂണിറ്റ് സമ്മേളങ്ങൾക്ക് തുടക്കം കുറിച്ച് മദീന ഏരിയ എയർപോർട്ട് യൂണിറ്റ് സമ്മേളനം മുഹമ്മദ് കുന്നുംപുറം നഗറിൽ നടന്നു. കുഞ്ഞി മുഹമ്മദിന്റെ അധ്യക്ഷതയിൽ ജിദ്ദ നവോദയ മദീന ഏരിയ രക്ഷധികാരി സലാം കല്ലായി സമ്മേളനം ഉദ്ഘാടനം ചെയ്തു,
ഏരിയ പ്രസിഡന്റ് നിസാർ കരുനാഗപ്പള്ളി ഏരിയ റിപോർട്ട് അവതരിപ്പിച്ചു. ഷംസു സ്വാഗതവും റിയാസ് അങ്ങാടിപ്പുറം സമദ് മാവൂർ, മുസ്തഫ, കുഞ്ഞി മുഹമ്മദ്, മുഹമ്മദ് കെ സി എന്നിവർ സംസാരിച്ചു.




