റിയാദ്: ചൈനീസ് വാക്‌സിനുകളായ സിനോഫോം, സിനോവക് കൊവിഡ് വാക്‌സിനുകൾ കുത്തിവെപ്പെടുത്തവർക്ക് സഊദി പ്രവേശനത്തിനായി സഊദി അംഗീകരിച്ച ഏതെങ്കിലും ഒരു ഡോസ് വാക്‌സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഫൈസർ, ആസ്ട്ര സെനിക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് സഊദി പഠനം നടത്തി ഔദ്യോഗികമായി അംഗീകാരം നൽകിയത്.
എങ്കിലും ചൈനീസ് വാക്‌സിനുകളായ സിനോഫോം, സിനോവക് എന്നിവ സ്വീകരിച്ചവർക്ക് സഊദി പ്രവേശനത്തിനായി അംഗീകാരം നൽകിയിട്ടുണ്ട്.പ്രവേശനത്തിനായുള്ള മുഖീം പോർട്ടലിൽ ഈ വാക്‌സിൻ സ്വീകരിച്ചവർക്കും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.എന്നാൽ, ഇവർക്ക് സഊദി പ്രവേശനത്തിന് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അധികൃതർ നിർദേശിച്ചത്.
സഊദി അംഗീകരിച്ച ഫൈസർ, ആസ്ട്ര സെനിക, മോഡർന, ജോൺസൺ ആൻഡ് ജോൺസൺ എന്നെ വാക്സിനുകളില് ഏതെങ്കിലും ഒന്നാണ് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കേണ്ടത്.




