ക്വാലാലംപൂർ: സഊദിയിലേക്ക് എന്ന് പറഞ്ഞു കടലിൽ ചാടി നീന്താൻ ശ്രമിച്ച യുവാവിനെ മലേഷ്യൻ പോലീസ് പിടികൂടി. തന്റെ രാജ്യത്ത് നിന്ന് സഊദി അറേബ്യയിലേക്ക് നീന്താനായി മലേഷ്യയിലെ ടാൻജംഗിലെ മറീനയ്ക്ക് സമീപം കടലിൽ ചാടിയ 28 കാരനെയാണ് മലേഷ്യൻ അധികൃതർ രക്ഷപ്പെടുത്തിയത്.
ഒരാളെ കടലിന്റെ നടുവിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പോലീസ് യുവാവിനെ രക്ഷിക്കാൻ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിവരം ശേഖരിച്ച പോലീസ്, കഴിഞ്ഞ മാസവും ഇയാൾ അതേ സ്ഥലത്ത് നിന്ന് ചാടിയതായി പോലീസ് കണ്ടെത്തി. ഒരു സുഹൃത്തിനെ കാണണമെന്ന് ആഗ്രഹിച്ചെങ്കിലും യാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടർന്ന് കടലിൽ ചാടി സുഹൃത്തിനെ കാണാൻ ശ്രമിക്കുകയായിരുന്നു.
യുവാവ് പിന്നീട് പരിശോധനകൾക്ക് വിധേയനാക്കുകയും അയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
