ജിദ്ദ: ചികിൽസയിൽ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര സ്വദേശിയായ കിങ് ഫഹദ് ആശുപത്രിയിലെ നഴ്സ് നസീമ (43) ഇന്ന് രാവിലെ മരണപ്പെട്ടു. നേരത്തെ കൊവിഡ് ബാധിച്ചു ഭേദമായ ഇവർക്ക് ഒരു വർഷം മുമ്പ് വൃക്ക മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിൽ ആയിരുന്ന ഇവർ സുലൈമാനിയ്യ ഈസ്റ്റ് ആശുപത്രിയിൽ കഴിഞ്ഞ ഇരുപത് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു.
ഭർത്താവ്: എടക്കര വെൽഫയർ അസോസിയേഷൻ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് ആയ ഷാഹിദ് റഹ്മാൻ ( നാണി ). ഏക മകൻ: യാസീൻ (9)




