ജിദ്ദ: ജീവിതത്തിൽ അഗ്നിപരീക്ഷണംനേരിട്ട് വിജയിച്ച ഇബ്രാഹീം നബി (അ) ന്റെ ചരിത്രം ഇപ്പോൾ കൊവിഡ് മഹാമാരി മൂലംപ്രതിസന്ധി നേരിടുന്ന ആളുകൾക്ക് മാതൃകയാവണം എന്ന് പ്രഭാഷകനായ ശിഹാബ് സലഫി എടക്കര ഉദ്ബോധിപ്പിച്ചു.ഇബ്രാഹിം നബിയുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഗുണങ്ങൾ മുഴുവനും എല്ലാ ആളുകൾക്കും മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ ക്ളാസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊവി ഡ് പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്കുമുന്നിൽ സഹായമെത്തിക്കുന്ന തോടൊപ്പം അതിനേക്കാൾ പ്രാധാന്യത്തോടെ അവർക്ക് തൗഹീദ് അഥവാ ഏകദൈവവിശ്വാസം എത്തിച്ചു കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ഏത് പ്രതിസന്ധിയിലുംപ്രയാസത്തിലും ഇബ്റാഹീം നബി(അ) തൗഹീദ് പ്രചരിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ലൂത്ത് പ്രവാചകൻറെ സമൂഹത്തെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട മലക്കുകളോട് അവരെ വെറുതെ വിട്ടുകൂടെ എന്ന് തർക്കിക്കുകയും തനിക്ക് നൽകപ്പെട്ട അനുഗ്രഹങ്ങൾ മറ്റുള്ളവർക്ക് കൂടി നൽകിക്കൂടെ എന്ന് ചോദിക്കുകയും ചെയ്ത മഹാനായ ഇബ്രാഹിം നബി(അ) തനിക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് കൂടി വേണ്ടി ശബ്ദിക്കുന്ന വരായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു. സ്വന്തംകുടുംബത്തിൽ നിന്നാണ് ഇബ്രാഹീം നബി(അ) തന്റെ മതപ്രബോധനം ആരംഭിച്ച ത്
സൽക്കാര പ്രിയനായ ഇബ്റാഹീം നബി ഒറ്റക്ക് ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല ആഥിത്യ മര്യാദയിൽ ഇബ്റാഹീം നബി (അ) മഹത്തായ മാതൃകയാണെന്നും ദൈവത്തിൽ അടിയുറച്ചു വ്ശ്വസിക്കുന്നവർക്ക് ഒരു മഹാമാരിയെയും പേടിക്കേണ്ടതില്ലെ ന്നും ഇബ്റാഹീം നബിയുടെ ജീവിതാനുഭവങ്ങൾ വിശദീകരിച്ചു കൊണ്ട് ശിഹാബ് സലഫി പറഞ്ഞു.
പരിപാടിയിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. അസീസ് സ്വലാഹി നന്ദി യുംപറഞ്ഞു