ടൂറിസം വിസയിൽ എത്തുന്നവർക്ക് ഉംറ നിർവ്വഹിക്കാം, നിബന്ധനകൾ അറിയാം

0
2082

റിയാദ്: ടൂറിസ്റ്റ് വിസ ഉള്ളവർക്ക് ഉംറ തീർത്തീർത്ഥാടനം നിർവ്വഹിക്കാൻ അവസരം ഉണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ടൂറിസം വിസയിൽ എത്തുന്ന വിദേശികൾക്ക് ഉംറ തീർത്ഥാടനത്തിനായുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ആയ ഇഅതമർന വഴി വിദേശ തീർത്ഥാടകനായി രജിസ്റ്റർ ചെയ്യാനും പ്രാർത്ഥനകൾ ബുക്ക് ചെയ്യാനും സൗകര്യം ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ട്വിറ്ററിലൂടെ ഒരു വ്യക്തിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് ടൂറിസം വിസയിൽ പ്രവേശനം അനുവദിക്കുന്നത്. തവക്കൽന ആപ്ലിക്കേഷനിൽ ഇവരുടെ സ്റ്റാറ്റസ് ഇമ്മ്യൂൺ അപ്ഡേറ്റ് ആകുന്ന മുറക്ക് ഇഅതമർനയിൽ രജിസ്റ്റർ ചെയ്യാനും തുടർന്ന് ഉംറയുടെ കർമങ്ങൾ നിർവഹിക്കാനും കഴിയും. എന്നാൽ, സഊദിക്കകത്ത് പ്രവേശിക്കുകയും തവക്കൽന അപ്ഡേറ്റ് ആകുകയും വേണം.