ഡിസ്​കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് ആരംഭിച്ചു

0
5461

ദോഹ: തിങ്കളാഴ്​ച മുതൽ ഇന്ത്യ ഉൾപ്പെടെ ആറ്​ ഏഷ്യൻ രാജ്യങ്ങളിലെ യാത്രക്കാർക്ക്​ ക്വാറൻറീൻ നിർബന്ധമാക്കിയതിനു പിന്നാലെ ഡിസ്​കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ്​ ആരംഭിച്ചു. രണ്ട് ദിവസ ക്വാറൻറീന്​ 1,034 റിയാൽ മുതൽ 1,814 വരെയാണ്​ വിവിധ സ്​റ്റാർ ഹോട്ടലുകളിലെ നിരക്ക്​. ഖത്തറിൽനിന്നു വാക്​സിൻ സ്വീകരിച്ചവർക്കും കൊവിഡ്​ വന്ന്​ ഭേദമായവർക്കും രണ്ടും ദിവസമാണ്​ ഹോട്ടൽ ക്വാറൻറീൻ. ഇതോടെ, രണ്ടു ദിവസത്തെ സ്​പെഷൽ പാക്കേജുകളുമായി ഡിസ്​കവർ ഖത്തർ ശനിയാഴ്​ച മുതൽ ബുക്കിങ്​ തുടങ്ങി. രണ്ടുദിവസ ക്വാറൻറീന് ശേഷം ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആയാൽ വീട്ടുകളിലേക്ക്​ മടങ്ങാം. ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഓൺ അറൈവൽ വിസയിൽ എത്തുന്നവർക്കും ഖത്തറിന്​ പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്കും​ 10 ദിവസമാണ്​ ക്വാറൻറീൻ. പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആൺ നിർബന്ധമായത്. ഇതിനായി 3,524 മുതൽ 4,077 ഖത്തർ റിയാൽ വരെയാണ് നിരക്ക്. 10 ദിവസം രാത്രി ഹോട്ടൽ താമസം, എയർപോർട്ട് കൈമാറ്റങ്ങൾ, ഫുൾ ബോർഡ് അടിസ്ഥാനത്തിൽ ഭക്ഷണം എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

വെബ്​സൈറ്റിൽ പുതിയ മാനദണ്ഡങ്ങൾ ബാധകമായ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ ഗ്രാഫിക്​സോടെ തന്നെ പ്രത്യേക ബുക്കിങ്​ സംവിധാനമാണ്​ ആരംഭിച്ചത്​. തിങ്കളാഴ്ച ഉച്ച 12 മുതലാണ്​ പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നത്​. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്​തൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുടെ യാത്രയിലാണ്​ പുതിയ ക്വാറൻറീൻ ഭേദഗതി നടപ്പായത്​.