റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി മരണപ്പെട്ടു. കണ്ണൂർ നിർമ്മലഗിരി മളന്നൂർ സ്വദേശി ചെറുവാലത്ത് ലക്ഷ്മണൻ (62) ആണ് കൊറോണ മൂലം മരണപ്പെട്ടത്. റിയാദ് സനദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പരേതനായ മട്ടംകോട്ട് കുഞ്ഞിരാമാന്റെ മകനാണ്.
ചെറുവാലത്ത് മാധവിയാണ് മാതാവ്. ഭാര്യ: ശ്യാമള ലക്ഷ്മണൻ, മക്കൾ: ശലീഷ്, ശ്യാമിലി.
നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ശബീർ കളത്തിൽ, ജാഫർ ഹുദവി ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.




