കൊല്ലം: സിനിമ കഥയെ പോലും വെല്ലുന്ന കഥയാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ഉണ്ടായത്. 45 വർഷം മുമ്പ് നടന്ന വിമാനപകടത്തിൽ മരിച്ചെന്നു കരുതിയ മലയാളി വീട്ടിൽ തിരിച്ചെത്തിയത് വിശ്വസിക്കാനാകാതെ കഴിയുകയാണ് അയൽവാസികളും ബന്ധുക്കളും. എന്നാൽ, കണ്ണടക്കും മുമ്പ് മകനെ ജീനവോടെ കണ്ടെത്തിയ ആശ്വാസത്തിൽ നെടുവീർപ്പോടെയാണ് മകന്റെ രണ്ടാം വരവില്‍ ആനന്ദാശ്രു പൊഴിച്ച് മാതാവ് വരവേറ്റത്. 45 വര്‍ഷം മുമ്പ് നടന്ന വിമാന അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുഎഇ പ്രവാസിയാണ് നാടകീയമായി അതിലുപരി ആശ്ചര്യമായി വീട്ടിൽ തിരിച്ചെത്തിയത്. കൊല്ലം ശാസ്താംകോട്ടയിൽ നടന്ന അത്യൂപൂര്‍വ സംഗമത്തിൽ ഉമ്മയെ കണ്ട മകന്റെയും മകനെ കണ്ട ഉമ്മയുടെയും കണ്ണുകള്‍ വിങ്ങിപ്പൊട്ടിയതോടെ മാതൃസ്നേഹത്തിനു പഴക്കം സംഭവിക്കുകയില്ലെന്നും എത്ര പഴയതായാലും അത് തുളുമ്പുമെന്ന പാഠം വീണ്ടും വീണ്ടും വ്യക്തമാക്കുന്നതായിരുന്നു.

മരിച്ചെന്ന് കരുതിയ കൊല്ലം ശാസ്താംകോട്ട മൈനാകപള്ളി സ്വദേശി സജാദ് തങ്ങളാണ് 45 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയത്. 91 വയസുള്ള ഉമ്മയുടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഫലമായാണ് മകന് തിരിച്ചെത്തിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചു. മുംബൈയിലെ ഒരു ആശ്രമത്തില്‍ കണ്ടെത്തിയ സജാദ് തങ്ങളെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. സമാഗമത്തിന് സാക്ഷിയാകാന്‍ എംഎല്‍എ കോവൂര്‍ കുഞ്ഞിമോനും ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു.

കാണാതാകുമ്പോൾ 24 വയസായിരുന്ന സജാദിന് ഇപ്പോള്‍ 69 വയസാണ്. 45 വര്‍ഷത്തിനിടെ, സഹോദരങ്ങള്‍ വിവാഹം കഴിച്ചു, ദൈവം ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. കാര്യങ്ങള്‍ അങ്ങനെയേ നടക്കൂ എന്ന് പറഞ്ഞമകനോട് ‘ നിനക്ക് ഇത്രകാലം മാറി നില്‍ക്കാനുള്ള ധൈര്യമുണ്ടായിരുന്നോടാ’ എന്നായിരുന്നു ഉമ്മയുടെ ചോദ്യം.
1971ൽ കപ്പൽ മാർഗം യുഎഇയിലേക്കു പോയ ആളാണു സജാദ് തങ്ങൾ. പിന്നീട് 1996ൽ ഇന്ത്യയിലേക്കു മടങ്ങി. എന്നാൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം യാത്രാമധ്യേ അപകടത്തിൽ പെട്ടതോടെ 95 ആളുകൾ മരിച്ചു. അപകടത്തിൽ സജാദും മരിച്ചെന്നാണു ബന്ധുക്കൾ കരുതിയിരുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭിച്ചതുമില്ല. കലാകാരന്മാരെ ഗള്‍ഫിലെത്തിച്ച് സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ആളായിരുന്ന ഇദ്ദേഹം 1976 ല്‍ സജാദ് നടി റാണിചന്ദ്ര ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങളെ ഗള്‍ഫിലെത്തിച്ച് സ്റ്റേജ് ഷോ നടത്തിയിരുന്നു. പിന്നീട് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയുണ്ടായ വിമാന അപകടത്തില്ലാണ് റാണിചന്ദ്ര ഉള്‍പ്പെടെ 95 പേരുടെ ജീവന് പൊലിഞ്ഞത്. മരിച്ചവരുടെ കൂട്ടത്തില്‍ സജാദുണ്ടെന്നായിരുന്നു വീട്ടുകാരും നാട്ടുകാരും വിശ്വാസം. പക്ഷേ, ഈ യാത്രയിൽ അവസാന നമിഷം വിമാനയാത്ര സജാദ് ഒഴിവാക്കിയിരുന്നു. സജ്ജാദിന് പകരം വേറൊരാളാണ് വിമാനത്തില്‍ യാത്ര ചെയ്തത്. വിമാനാപകട വാര്‍ത്ത സജാദിനെ വല്ലാതെ തളര്‍ത്തി. താന്‍ കാരണമാണ് ഇത്രയധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതെന്ന ചിന്തയിലായിരുന്നു സജ്ജാദ്. ഇതോടെ ആളുകളില്‍ നിന്ന് അകന്ന് വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായിരുന്നു സജാദിന്റെ പിന്നീടുള്ള ജീവിതം. ചെറിയ ചെറിയ ജോലികളോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി. ആരോഗ്യം ക്ഷയിച്ചതോടെ മുംബൈയിലെ ഒരു അഭയകേന്ദ്രത്തിലായി.

കഴിഞ്ഞ ദിവസം അടൂര്‍ സ്വദേശികളായ രണ്ടുപേര്‍ വീട്ടിലെത്തി മുംബൈയിലെ ഒരു അഭയകേന്ദ്രത്തില്‍ സജാദുണ്ടെന്ന് അറിയിച്ചതോടെയാണ് ട്വിസ്റ്റ് ആരംഭിക്കുന്നത്. അദ്ദേഹം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നെന്നും സംഘം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സഹോദരങ്ങള്‍ മുംബൈയിലെത്തി സജാദിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെ ഉമ്മയുമായി സംസാരിച്ചപ്പോള്‍ നാലു വയസ്സു മുതലുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സജാദ് സംസാരിച്ചിരുന്നു.




