കുവൈത് സിറ്റി: ഷോപ്പിംഗ് മാളിൽ മാതാവിനോപ്പം പോകുകയായിരുന്ന നാല് വയസുകാരന്റെ കാൽ എസ്‌കലേറ്ററിൽ കുടുങ്ങി പാദം വേർപ്പെട്ടു. കുവൈറ്റിലെ ഒരു ഷോപ്പിംഗ് മാളിലാണ് ഞെട്ടിക്കുന്ന ദാരുണമായ അപകടം നടന്നത്. കുട്ടി അപകടത്തിൽ പെട്ടതോടെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാവിന്റെ വെപ്രാളത്തിനിടയിൽ കൈ ഓടിയുകയും ചെയ്തു.
കുവൈറ്റ് ദിനപത്രമായ “അൽ-റായ്” ആണ് അതി ദാരുണ അപകടം റിപ്പോർട്ട് ചെയ്തത്. 4 വയസ്സിനു മുകളിൽ പ്രായമില്ലാത്ത കുട്ടിയെ രക്ഷിക്കുകയും ഉടൻ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. അതേസമയം എസ്‌കലേറ്ററിൽ ഗോവണിക്ക് താഴെയായി കുടുങ്ങിയ കാൽപാദം സാങ്കേതിക സംഘം സ്ഥലത്തെത്തിയ ശേഷമാണ് പുറത്തെടുത്തത്. മുറിഞ്ഞ കാലിൽ എത്താൻ ഗോവണി തുറക്കുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു
മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അമ്മ കൈ ഒടിഞ്ഞുവെന്നും സംഭവത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്താൻ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.




