ദോഹ: ഖത്തറിലേക്കു വരുന്ന ഇന്ത്യക്കാർ ക്വാറന്റൈനിൽ കഴിയണമെന്ന് വ്യക്തമാക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. വാർത്ത പുറത്ത് വന്നതിനു പിന്നാലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് ഖത്തറിലേക്കുള്ള യാത്രാ നിബന്ധന സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിക്കുന്നതായുള്ള ഖത്തര്‍ എയര്‍വേസിന്റെ ട്വീറ്റ് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഖത്തർ ആരോഗ്യ മന്ത്രാലയം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതോടെ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്‌സ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വാക്‌സിനെടുത്താലും ക്വാറന്റീനില്‍ കഴിയണമെന്ന് വ്യക്തമായി.
ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവരും 12 മാസത്തിനുള്ളില്‍ കൊവിഡ് വന്ന് ഭേദമാകുകയും ചെയ്‌തവർ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. രണ്ടാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ഒഴിവാക്കും. ബാക്കി മുഴുവന്‍ യാത്രക്കാരും 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെമെന്നാണ് നിർദേശം. ആരോഗ്യ മന്ത്രാലയം തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആഗസ്ത് 2 മുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന കാര്യം ഉറപ്പാക്കിയിരിക്കുകയാണ്.




