റിയാദ്: നോര്‍ക്ക റൂട്സ് മുഖേന സഊദി അറേബ്യയിലേക്ക് ടെക്നീഷ്യന്മാര്ക്ക് അവസരം. സഊദിയിലെ പ്രമുഖ ആശുപത്രിയിലേക്കാണ് റേഡിയോളജി, എക്കോ (ECHO) ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നത്. റേഡിയോളജി ടെക്നിഷ്യന്‍ തസ്തികയില്‍ പുരുഷന്മാര്ക്കും എക്കോ ടെക്നിഷ്യന്‍ തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം.
ബന്ധപ്പെട്ട മേഖലയില്‍ ബാച്ചിലേഴ്സ് ഡിഗ്രിയാണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സില്‍ താഴെ. താല്പര്യമുള്ളവര് www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




