റിയാദ്: തർക്കത്തിനൊടുവിൽ എതിർകക്ഷിയെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ റിയാദിൽ നടപ്പാക്കി. ഫഹദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ ഹബ്ബാബി എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ റാഷിദ് ബിൻ മർദി ബിൻ അമർ അൽ ദോസരിയെയാണ് വ്യാഴാഴ്ച്ച തലസ്ഥാന നഗരിയായ റിയാദിൽ വെച്ച് വധശിക്ഷക്ക് വിധേയനാക്കിയത്. ഇരുവരും സഊദിപൗരന്മാരാണ് . ഇരുവർക്കുമിടയിൽ ഉടലെടുത്ത തർക്കം മൂത്ത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
പ്രതിയെ അറസ്റ്റു ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്‌തതിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. പ്രതിക്കെതിരെയുള്ള ആരോപണം തെളിയിക്കപ്പെട്ടതോടെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ക്രിമിനൽ കോർട്ട് വിധി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും അംഗീകരിക്കുയും റോയൽ കോർട്ട് അനുമതി ലഭിക്കുയും ചെയ്‌തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.