ജിദ്ദ: പടിഞ്ഞാറൻ സഊദിയിലെ ഫിലിപ്പൈൻ കോൺസുലേറ്റിൽ തീപിടുത്തം. ജിദ്ദയിലെ കോൺസുലേറ്റ് കെട്ടിടത്തിന്റെ നാലാം നിലയിലാണ് പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ തീപിടുത്തമുണ്ടായത്. കോൺസുലേറ്റ് പാകാളി ഏജൻസികളുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കോൺസൽ ആക്ടിംഗ് പോസ്റ്റ് മേധാവി മേരി ജെന്നിഫർ ഡിംഗലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സാമൂഹ്യക്ഷേമ അറ്റാച്ചെ ഓഫീസ്, ഫിലിപ്പൈൻ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സെന്റർ, എസ്എസ്എസ്, പാഗ്-ഐബിഐജി എന്നിവ ഒഴികെയുള്ള കോൺസുലേറ്റിലെ എല്ലാ വിഭാഗങ്ങളും പതിവ് പോലെ പ്രവർത്തനം നടത്തുന്നുണ്ട്. സുരക്ഷാ നടപടികൾക്ക് ശേഷം ഈ ഓഫീസുകളുംടെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു. സംഭവത്തെ കുറിച്ച് സഊദി അധികൃത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.