സഊദിയിൽ കുത്തിയൊലിക്കുന്ന മലവെള്ളപാച്ചിലിൽ ബാലനെ തള്ളിയിട്ടു, ഞെട്ടിക്കുന്ന വീഡിയോ

0
4076

റിയാദ്: കുത്തിയൊലിക്കുന്ന മലവെള്ളപാച്ചിലിലേക്ക് ബാലനെ തള്ളിയിടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. വെള്ളത്തിനടുത്ത് നിൽക്കുന്ന ബാലനെ സമപ്രായക്കാരനാണ് മലവെള്ളപ്പാച്ചിലിലേക്ക് തള്ളിയിട്ടത്. പിന്നീട് മറ്റൊരു യവാവിന്റെ സഹായത്തോടെ ബാലനെ രക്ഷപ്പെടുത്തുകയും ചെയ്തത് കൊണ്ട് ജീവൻ തിരിച്ചുകിട്ടി.

ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ കൂട്ടാളി തന്നെയാണ് ചിത്രീകരിച്ചത്. ചെയ്തു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ട സഊദി വനിത ഗാർഹിക പീഡന പരാതി കേന്ദ്രത്തിൽ പരാതി നൽകിയതോടെ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, ഒരേ പ്രായത്തിലുള്ള രണ്ട് കുട്ടികൾ തമ്മിലുള്ള തമാശയാണ് സംഭവമെന്ന് വീഡിയോഗ്രാഫർ വിശദീകരിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിന്റെ ഇതിന്റെ ഗൗരവത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ക്ലിപ്പ് പ്രസിദ്ധീകരിച്ചതെന്നാണ് ഇവർ പറയുന്നത്.

വീഡിയോ 👇