റിയാദ്: തവക്കൽനയിലെ ആരോഗ്യ സ്റ്റാറ്റാസ് അപ്ഡേഷനുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി തവക്കൽന. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അപ്ഡേറ്റ് പ്രകാരമാണ് ആപ്ലിക്കേഷനിൽ വ്യക്തികളുടെ ആരോഗ്യ സ്ഥിതി മാറുന്നതെന്നും വ്യക്തികൾക്കായുള്ള ആരോഗ്യ ഡാറ്റ സ്വപ്രേരിതമായും ഇടപെടലില്ലാതെയുമാണ് തവക്കൽനയിൽ അപ്ഡേറ്റ് ആകുന്നതുമെന്നാണ് ആപ്ലിക്കേഷൻ വ്യക്തമാക്കിയത്.
ലആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന ഡാറ്റ അനുസരിച്ച് ഓട്ടോമാറ്റിക് ആയാണ് ആപ്ലിക്കേഷനിലെ ആരോഗ്യനില മാറുന്നത്. ആപ്ലിക്കേഷനിൽ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഔദ്യോഗിക ചാനലുകളായ 937 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുകയോ മറ്റു ചാനലുകൾ വഴി ആരോഗ്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയോ ആണ് വേണ്ടതെന്നും തവക്കൽന അറിയിച്ചു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ബംഗ്ലാദേശ്, പിലിപ്പൈൻസ്, ഇൻഡോനീഷ്യൻ ഭാഷകളിൽ ഇത് സംബന്ധിച്ച പ്രസ്താവന ഇറക്കിയിട്ടുണ്ട്.





