ജിദ്ദ: ബലി പെരുന്നാൾ അവധിയോടാനുബന്ധിച്ച് റുവൈസ് ഏരിയ കെഎംസിസി അൽ ബഹയിലേക്ക് ടൂർ സംഘടിപ്പിച്ചു. പ്രകൃതി സുന്ദരവും അനുഗ്രഹീത കാലാവസ്ഥയും ഉള്ള അൽ ബഹ സന്ദർശനം ബലി പെരുന്നാൾ ആഘോഷത്തിന് മാറ്റു കൂട്ടി. യാത്രയിൽ പ്രവർത്തകരുടെ കലാ പരിപാടികൾ അരങ്ങേറിയത് യാത്രയെ ആനന്ദകരമാക്കി.
അബഹ യാത്രക്ക് റുവൈസ് ഏരിയ കെഎംസിസി ഭാരവാഹികളായ സയ്യിദ് മുഹ്ദാർ തങ്ങൾ, റഫീഖ് പന്താരങ്ങാടി, മുസ്തഫ ആനക്കയം, ഫിറോസ് കൊളത്തൂർ, സലീം കരിപ്പോൾ, മുഹമ്മദലി പന്താരങ്ങാടി, ശരീഫ് മുസ്ലിയാരങ്ങാടി, മജീദ് ഷോർണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.




