കോഴിക്കോട്: മാലിദ്വീപിലേക്ക് എയർ ഇന്ത്യ സർവീസ് പുനഃരാരംഭിക്കുന്നു,. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് എയർ ഇന്ത്യയുടെ തീരുമാനം. ഇന്ത്യയിൽനിന്ന് മാലി ദ്വീപിലേക്ക് ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായിരിക്കും എയർ ഇന്ത്യ സർവ്വീസ് നടത്തുക. ഈ മാസം 28 മുതൽ ആരംഭിക്കുന്ന സർവ്വീസുകൾ ആഴ്ചയിൽ എല്ലാ ബുധൻ, ശനി ദിവസങ്ങളിൽ സർവീസുണ്ടാകുമെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ പറഞ്ഞു. മുബൈയിൽ നിന്ന് മാലിയിലേക്ക് നോൺ സ്റ്റോപ്പ് വിമാന സർവ്വീസുകൾ ആയിരിക്കും ഉണ്ടാകുക.
ജൂലൈ 15 മുതൽ മാലിദ്വീപിലേക്ക് ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കിയതിന് ശേഷം നിലവിൽ ഇൻഡിഗോ , സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാന കമ്പനികളാണ് ഇന്ത്യയിൽനിന്ന് മാലിയിലേക്ക് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ കൂടി എത്തുന്നതോടെ സഊദിയടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാകും.