റിയാദ്: പെരുന്നാൾ ദിനത്തിൽ സഊദിയിലുണ്ടായ വാഹനാപകടത്തിൽ ദാരുണ മരണം. ഒരു കുടുംബത്തിലെ എട്ടു പേർ അടക്കം ഒമ്പത് പേരാണ് മരണപ്പെട്ടത്. തെക്കൻ റിയാദിലെ ഹോത്താ ബനീ തമീം ഗവർണറേറ്റിന് കീഴിലെ വാദി ബറാക് റോഡിൽ പെരുന്നാൾ ദിനത്തിലാണ് ദാരുണമായ അപകടം നടന്നത്.
അപകടത്തിൽ ഒരു യുവതിയും കുട്ടിയും രക്ഷപ്പെടുകയും ചെയ്‌തു. തന്റെ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഇവരുടെ ഭർത്താവ് പറഞ്ഞു. മരണപ്പെട്ടവരുടെ മയ്യത്ത് നിസ്‌കാരം ഹോത്താ ബനീ തമീമിലെ പ്രിൻസ് മിശ്അൽ ബിൻ അബ്ദുൽ അസീസ് മസ്ജിദിൽ വെച്ച് നടക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.