ഹജ്ജ് 2021: സഊദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

0
1341

റിയാദ്: കൊറോണ വൈറസ് മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവയ്ക്കിടയിൽ ഈ വർഷത്തെ ഹജ്ജ് സംഘടിപ്പിക്കാനുള്ള സഊദി അറേബ്യയുടെ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അഭിനനന്ദനം. കടുത്ത ആരോഗ്യ ഭീഷണകൾക്കിടയിലും വ്യക്തമായ മാനദങ്ങളിലൂടെ ഹജ്ജ് നടത്താൻ മുന്നോട്ട് വന്ന സഊദി നടപടിയെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അഭിനനന്ദിച്ച് രംഗത്തെത്തി.

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ വിശ്വാസികൾ ഒത്തുകൂടുമ്പോൾ, പൊതുജനാരോഗ്യ ആസൂത്രണത്തെയും കൊവിഡ് മഹാമാരി സമയത്ത് തീർഥാടകരുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ സഊദി അറേബ്യ സ്വീകരിച്ച നടപടികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ട്വിറ്ററിൽ അറിയിച്ചു.

വാക്സിനേഷൻ നടത്തിയ 60,000 താമസക്കാരാണ് ഈ വർഷം ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്. മുൻകരുതൽ നടപടികൾക്കിടയിൽ കഴിഞ്ഞ വർഷം ആയിരത്തോളം തീർഥാടകരെ പങ്കെടുപ്പിച്ച് സഊദി അറേബ്യ കഴിഞ്ഞ വർഷം നടത്തിയ ഹജ്ജ് നടപടികളും ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും വൈറസ് ബാധിച്ച സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഹജ്ജ് സമയത്ത് സഊദി അറേബ്യ സ്വീകരിച്ച നടപടികൾ ഒരു മാതൃകയാണെന്ന് ഡോ. ടെഡ്രോസ് അന്ന് പറഞ്ഞിരുന്നു.