ഇങ്ങനെയാകണം ഭരണാധികാരി….യുവതീയുവാക്കൾക്ക് വിവാഹത്തിനായി 3.74 മില്യൺ റിയാൽ ധനസഹായം പ്രഖ്യാപിച്ച് സഊദി കിരീടാവകാശി

0
2106

റിയാദ്: കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജ്യത്തെ യുവതി യുവാക്കൾക്കിടയിൽ വിവാഹത്തിനായി ധന സഹായം പ്രഖ്യാപിച്ചു.യുവതീയുവാക്കൾക്കിടയിൽ 3.74 മില്യൺ ഡോളർ (ഒരു മില്യൺ ഡോളർ) വിവാഹ ധനസഹായമായി വിതരണം ചെയ്യാനാണ് നിർദേശം നൽകിയത്. പ്രത്യേക സാഹചര്യങ്ങളുള്ള അനാഥരെയും വൈകല്യമുള്ളവരെയും പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ ഈ പദ്ധതി. മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാമിന്റെ സംരംഭമായ സനദ് അൽ സവാജിന്റെ (വിവാഹം) പ്രാഥമിക ഗുണഭോക്താക്കളെയാണ് ധനസഹായം തേടിയെത്തുക.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 520 ദശലക്ഷം റിയാൽ ഗ്രാന്റുകൾ അനുവദിച്ചു. ഇത് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള 26,000 ത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്‌തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സാമ്പത്തിക അവബോധത്തിൽ പരിശീലന കോഴ്‌സുകളും ഗുണഭോക്താക്കൾക്ക് ലഭിച്ചു.

മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാമിന്റെ സംരംഭമായ സനദ് അൽ സവാജിന്റെ അതിന്റെ ഒന്നിലധികം നൂതന സംരംഭങ്ങളിലൂടെ, രാജ്യത്തിലെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും ക്ഷേമ വ്യവസ്ഥയെ കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുകയുമാണ് ലക്ഷ്യമിടുന്നത്.