ഇന്ത്യയിൽ നിന്നുള്ള സർവ്വീസ് പുനഃരാരംഭ തിയ്യതി വീണ്ടും നീട്ടി എമിറേറ്റ്സ്

0
2156

ദുബൈ: ഇന്ത്യയിൽ നിന്നുള്ള സർവ്വീസ് പുനരാരംഭ തിയ്യതി വീണ്ടും നീട്ടി എമിറേറ്റ്സ് പ്രഖ്യാപനം. ഇന്ത്യ, പാക്‌സിതാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്നാണ് എമിറേറ്റ്സ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ, തുടര്‍ന്നുള്ള കാര്യം ആ സമയത്ത് വിലയിരുത്തി പ്രഖ്യാപിക്കുമെന്നും എമിറേറ്റ്‌സ് ചോദ്യത്തിന് മറുപടിയായി ട്വിറ്ററില്‍ അറിയിച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 31 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇന്നലെ അബൂദബി വിമാന കമ്പനിയായ ഇത്തിഹാദ് അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പ് വരെ നീട്ടിവയ്ക്കുന്നതായാണ് ഏറ്റവുമൊടുവില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നത്.