ഖത്തർ ഓണ്‍ അറൈവല്‍ വിസ ഈ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഉപകാരപ്പെടും

0
2997

ദോഹ: ഇന്ത്യയില്‍ നിന്ന് യാത്രാവിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിന് ഖത്തറിന്റെ ഓണ്‍ അറൈവല്‍ വിസാ സംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിന്നു നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ വഴി യാത്ര ചെയ്യാവുന്നതാണെന്ന് ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നു ഓണ്‍അറൈവല്‍ വിസയില്‍ ദോഹയിലെത്തി 14 ദിവസം കഴിഞ്ഞ ശേഷമാണ്  സഊദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാൻ സാധിക്കുക. ഖത്തര്‍ ഗവണ്‍മെന്റ് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് ഇത്തരത്തിൽ യാത്ര ചെയ്യാൻ സാധിക്കുക

കൂടാതെ, പാസ്‌പോര്‍ട്ട് കാലാവധി 6 മാസമെങ്കിലും ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങും നിര്ബന്ധമാണ്. എന്നാൽ, ജിസിസി രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് ഖത്തറില്‍ 14 ദിവസത്തെ ഹോട്ടല്‍ താമസം ബുക്ക് ചെയ്താല്‍ മതിയാവും. യാത്ര പുറപ്പെടുന്നതിന് പരമാവധി 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ട്രാവല്‍ അംഗീകാരം നേടിയാൽ മാത്രമേ യാത്ര ചെയ്യാനാകൂ. കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പിസിആര്‍ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. ഇന്ത്യ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യമായതിനാല്‍ ഖത്തര്‍ വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇതിന് 300 റിയാലാണ് ചെലവ്.