ദോഹ: രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഖത്തർ ഓൺ അറൈവൽ വിസ അനുവദിച്ചതിന് ശേഷം ആദ്യമായി സഊദി പ്രവാസികൾ ഖത്തറിൽ ഇറങ്ങി. ഇന്ത്യയിൽ നിന്നും ആദ്യ യാത്രക്കാരായി വ്യാഴാഴ്ച രാത്രി പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേർ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തി. സഊദിയിലേക്ക് പോകേണ്ട ഇവർ ഇവിടെ 14 ദിവസം തങ്ങിയ ശേഷം സഊദിയിലേക്ക് തിരിക്കും. ഇതോടെ സഊദി പ്രവാസികളുടെ ഖത്തർ യാത്രാ സംബന്ധമായ സംശയങ്ങൾക്ക് അറുതിയായി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സഊദി പ്രവാസികൾക്ക് ഇത് ഏറ്റവും ആശ്വാസം പകരുന്ന യാത്രാ റൂട്ട് ആയിരിക്കും.
ആദ്യ യാത്രക്കാരൻ ദോഹയിൽ സുരക്ഷിതമായി വിമാനമിറങ്ങിയതോടെ വരും നാളിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ കുത്തൊഴുക്കാവും ഇനി ഖത്തർ സാക്ഷിയാകുക. സഊദി അറേബ്യ, യു.എ.ഇ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ ഓൺ അറൈവൽ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നത്. ഖത്തറിലെത്തി, 14ദിവസം പൂർത്തിയാക്കിയാൽ സഊദിയിലേക്കും യു.എ.ഇയിലേക്കും പോകാമെന്നതാണ് ഈ പ്രതീക്ഷകൾക്ക് കാരണം.
ഖത്തറിൽ ഓൺ അറൈവൽ വിസയിൽ ഇറങ്ങാണെമെങ്കിൽ പാസ്‌പോര്‍ട്ട് കാലാവധി 6 മാസമെങ്കിലും ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങും നിർബന്ധമാണ്. എന്നാൽ, ജിസിസി രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് ഖത്തറില്‍ 14 ദിവസത്തെ ഹോട്ടല്‍ താമസം ബുക്ക് ചെയ്താല്‍ മതിയാവും. യാത്ര പുറപ്പെടുന്നതിന് പരമാവധി 12 മണിക്കൂര്‍ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ട്രാവല്‍ അംഗീകാരം നേടിയാൽ മാത്രമേ യാത്ര ചെയ്യാനാകൂ. കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. ഇന്ത്യ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യമായതിനാല്‍ ഖത്തര്‍ വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇതിന് 300 റിയാലാണ് ചെലവ്.
“ഖത്തർ ഓണ്‍ അറൈവല്‍ വിസ ഈ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഉപകാരപ്പെടും”