വിമാന സർവ്വീസ്: ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് എമിറേറ്റ്‌സ്

0
2017

അബൂദബി: ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് എമിറേറ്റ്സ് വിമാന കമ്പനി. ഇതോടൊപ്പം, പാകിസ്ഥാനിലെയും സാഹചര്യം തുടച്ചയായി നിരീക്ഷിച്ച് വരികയാണെന്നും എമിരേറ്റ്സ് അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സാഹചര്യം സര്‍ക്കാര്‍ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയിലെയും പാകിസ്താനിലെയും വിമാന സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും സര്‍ക്കാര്‍ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തങ്ങളുടെ തീരുമാനമെന്നു എമിറേറ്റ്‌സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ആദില്‍ അല്‍ റിദ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് ഏപ്രില്‍ 24 ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചതിന് ശേഷം നിരോധനം പല തവണ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇനിയൊരു അറിയിപ്പ് വരെ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. അതിനിടെ ജൂലൈ 21 മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള ചില വിമാന കമ്പനികള്‍ സൂചന നല്‍കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം കൈവന്നിട്ടില്ല.