വാർത്ത തുണയായി, സെർബിയയിൽ കുടുങ്ങിയ മലയാളികൾക്ക് ഭക്ഷണം ഏർപ്പെടുത്തി ട്രാവൽസ്

0
2646

കോഴിക്കോട്: സെർബിയയിൽ മലയാളികൾ കുടുങ്ങിയതായും ഉത്തരവാദിത്വമുള്ള ട്രാവൽസ്‌ സൗകര്യ ഏർപ്പെടുത്തിയില്ലെന്നുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെ യാത്രക്കാർക്ക് ആവശ്യവുമായ സൗകര്യങ്ങൾ ഏർപ്പെടുത്തി ട്രാവൽസ്. കുടുംബങ്ങൾ അടക്കമുള്ള മലയാളികൾ ഇവിടെ ദുരിതത്തിലാണെന്ന വാർത്ത മലയാളംപ്രസ് പുറത്ത് വിട്ടതിന് പിന്നാലെ ഇവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താൻ ട്രാവൽസ് രംഗത്തെത്തുകയായിരുന്നു. ഇവർക്ക് ആവശ്യവുമായ ഭക്ഷണങ്ങൾ ഏർപ്പാടാക്കിയതായും മറ്റു സംവിധാനങ്ങൾ സജ്ജീകരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടതായും അക്ബർ ട്രാവൽസ് അറിയിച്ചു.

ക്വാറന്റൈനിൽ ആയതിനാൽ ഓൺലൈൻ വഴി ഭക്ഷണം ബുക്ക് ചെയ്തത് എത്തിച്ച് നൽകിയതായി യാത്രക്കാർ മലയാളംപ്രസിനെ അറിയിച്ചു. വാർത്ത പുറത്ത് വന്നതിനു പിന്നാലെ സെർബിയയിലെ ഏജൻസികൾ തങ്ങൾക്ക് പല സ്ഥലങ്ങളിലായി ഒരുക്കിയതായി യാത്രക്കാർ പ്രതികരിച്ചു.

ജൂലൈ 9 മുതൽ സെർബിയയിൽ പുതിയ ക്വാറന്റൈൻ നിയമങ്ങൾ നിലവിൽ വന്നതിനാൽ ഇന്ത്യയിൽ നിന്നും വരുന്നവർ നിർബന്ധമായും ഏഴു ദിവസം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതായി വന്നുവെന്നും അവിടെ ഇറങ്ങുന്ന ദിവസവും ഏഴാം ദിവസവും നിർബന്ധമായും പിസിആർ ടെസ്റ്റ് നിർബന്ധമാണെന്നും 9,000 ഇന്ത്യൻ രൂപയാണ് ഒരു ടെസ്റ്റിന് സെർബിയയിൽ ഈടാക്കുന്നതെന്നും അക്ബർ ട്രാവൽസ് അറിയിച്ചു.

പുതിയ നിയമങ്ങളുടെ ഫലമായി ഹോട്ടലിലേക്കു പാർസൽ ആയി ഭക്ഷണങ്ങൾ എത്തിക്കാൻ സാധിക്കാതെ വന്നിരുന്നു, എന്നാൽ, രണ്ടാമത്തെ ദിവസം മുതൽ ഭക്ഷണം എത്തിച്ചു കൊടുത്തുവെന്നും ഇന്ന് സെർബിയയിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചു എല്ലാ യാത്രക്കാരും സന്തോഷത്തിലാണെന്നും അക്ബർ ട്രാവൽസ് അഡ്‌മിൻ ഹെഡ് അനീഷ് കുര്യാക്കോസ് അറിയിച്ചു.

“സഊദിയിലേക്ക് പുറപ്പെട്ട നിരവധി പ്രവാസികൾക്ക് സെർബിയയിൽ ദുരിത ജീവിതം, ഭക്ഷണമോ അടിസ്ഥാന സംവിധാനങ്ങളോ ഇല്ല, ട്രാവൽ ഏജന്റും കയ്യൊഴിഞ്ഞതായി യാത്രക്കാർ”