രാജ്യം അഗീകരിച്ച വാക്‌സിൻ ഡോസുകൾ മിക്‌സ് ആയി സ്വീകരിക്കുന്നത് സുരക്ഷിതം, ആശങ്കപ്പെടേണ്ടതില്ല; സഊദി ആരോഗ്യ മന്ത്രാലയം

0
1959

റിയാദ്: സഊദി അറേബ്യയിൽ അംഗീകരിച്ച വിവിധ കൊവിഡ് -19 വാക്സിനുകളുടെ ഡോസുകൾ മിക്‌സ് ആയി സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയില്ലെന്നും സുരക്ഷിതമാണെന്നും സഊദി ആരോഗ്യ മന്ത്രാലയം. മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. മിശ്രിത വാക്‌സിനുകൾ സ്വീകരിക്കുന്നതിന് കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രചരിച്ച സാഹചര്യത്തിലാണ് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

വാക്സിനുകൾ മിശ്രിതമാക്കുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചതിനെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യാന്തര ഗവേഷണത്തിന്റെയും പ്രത്യേക ശാസ്ത്ര സമിതികളുടെയും അടിസ്ഥാനത്തിൽ രാജ്യത്ത് അംഗീകരിച്ച വാക്സിനുകൾ മിശ്രിതമാക്കുന്നതിന്റെ സുരക്ഷ ഞങ്ങൾ അടിവരയിടുന്നു. ഈ നടപടിക്രമം അംഗീകരിച്ചിരിക്കുന്നു ലോകാരോഗ്യ സംഘടനയും നിരവധി ലോക രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

നിലവിൽ രാജ്യത്ത് ഓരോ ദിവസവും ശരാശരി 401,937 ഡോസ് കൊവിഡ് -19 വാക്സിനുകൾ നൽകുന്നുണ്ട്. ഇത് 500,000 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെയായി 20.5 ദശലക്ഷത്തിലധികം ഡോസുകൾ നൽകിയിട്ടുണ്ട്, കൂടാതെ രാജ്യത്തിന്റെ 34.8 ദശലക്ഷം ജനസംഖ്യയുടെ 58.9 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.