വാക്‌സിൻ സർട്ടിഫിക്കറ്റ് അറ്റസ്റേഷൻ; സഊദി അധികൃതരുമായി ബന്ധപ്പെട്ട് പരിഹാര ശ്രമം തുടങ്ങിയതായി അംബാസിഡർ

0
6515

റിയാദ്: സഊദി പ്രവാസികൾ ഏറെ ദുരിതത്തിലായ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റേഷനുമായി ബന്ധപ്പെട്ട് ഉടൻ പരിഹാരം കണക്കുമെന്ന് സൂചന. ഇക്കാര്യം പരിഹരിക്കാൻ സഊദി അധികൃതരുമായി ബന്ധപ്പെട്ട് ശ്രമം തുടങ്ങിയതായി സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ് അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കവേയാണ് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന വിവരങ്ങൾ അംബാസിഡർ വ്യക്തമാക്കിയത്.

ഇന്ത്യ സഊദി വിമാന യാത്ര പരിഹരിക്കുന്നതിനായി വിവിധ തലങ്ങളിൽ ശ്രമം തുടരുകയാണ്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കെങ്കിലും നേരിട്ട് വരാനുള്ള വഴിയൊരുക്കാനുള്ള ശ്രമത്തിലാണ് എംബസി. ഇക്കാര്യം സഊദി ആരോഗ്യ മന്ത്രാലയത്തോടും സിവിൽ ഏവിയേഷനോടും ആവശ്യപെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചവരുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ സഊദി എംബസി അറ്റസ്റ്റ് ചെയ്‌തില്ലെന്ന കാരണത്താൽ നിരസിക്കുന്ന കാര്യവും സഊദിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.ഇത് പരിഹരിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സഊദിയിൽ നിന്ന് നാട്ടിലേക്കു പോകാനായുള്ള സൗകര്യം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.